തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ഫീസ് സ്‌കൂളുകള്‍ ഈടാക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് കോവിഡ് സാഹചര്യം കാരണമാണെന്നും അതിനാല്‍ ഇപ്പോള്‍ ലഭ്യമാക്കിയ സൗകര്യം അനുസരിച്ച് മാത്രമേ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വീകരിക്കാവുയെന്നും തുടര്‍ വര്‍ഷങ്ങളില്‍ ഇത് ബാധകമല്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...