പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രവേശനവും പരീക്ഷയും

Dec 9, 2020 at 6:53 pm

Follow us on

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍ 2020-21 അധ്യയനവര്‍ഷത്തെ രണ്ടു വര്‍ഷ സ്വാശ്രയ എല്‍.എല്‍.എം. കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലക്ക് പ്രവേശനം നടത്തുന്നു. മുസ്ലീം, ഇ.ടിബി., ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14-ന് വൈകീട്ട് 5 മണിക്കു മുമ്പായി culaw@uoc.ac.in ഇ-മെയില്‍ വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടേ പകര്‍പ്പും അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407584, 7016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  1. എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍, എസ്.സി.,എസ്.ടി. 560 രൂപയും മറ്റുള്ളവര്‍ 835 രൂപയും ഫീസടച്ച് ഡിസംബര്‍ 14-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 7374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

2. കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജിയില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., മുസ്ലീം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ 11-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

3. 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ലേറ്റ് രജിസട്രേഷന് അവസരം. എസ്.സി., എസ്.ടി. 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും ഫീസടച്ച് www.cuonline.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഇവരെ മൂന്നാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല.

4. കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 11-ന് രാവിലെ 11 മണിക്ക് അനുബന്ധരേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍ 1076/2020

പരീക്ഷ

  1. കോട്ടയം കാലിക്കറ്റ് സര്‍വകലാശാല എം.കോം മൂന്ന്,നാല് സെമസ്റ്റര്‍ ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.

2. നിയമ പഠന വകുപ്പിലെ 2016 പ്രവേശനം രണ്ടു വര്‍ഷ എല്‍.എല്‍.എം. നാലാം സെമസ്റ്റര്‍, മാര്‍ച്ച്/ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.

3. 2016 പ്രവേശനം അവസാന വര്‍ഷ എം.എ., എം.എസ്.സി., എം.കോം., ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും.

4. സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്നിംഗ് കോളേജുകളിലേയും രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്., 2017 സിലബസ് 2017 പ്രവേശനം ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും, 2015 സിലബസ് 2016 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ് 2015 പ്രവേശനം ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയും ഡിസംബര്‍ 30 മുതല്‍ ആരംഭിക്കും.

5. 2007 സിലബസ് അവസാന വര്‍ഷ അദീബേ ഫാസില്‍ ഉറുദു ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ ആരംഭിക്കും. 29-ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 2021 ജനുവരി 6-ന് നടക്കും.

6. പ്രളയദുരന്തം കാരണം പരീക്ഷ എഴുതാന്‍ സാധിക്കാത്ത അവസാന വര്‍ഷ എം.എ. പ്രൈവറ്റ്, എസ്.ഡി.ഇ. വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍, മെയ് 2019 പരീക്ഷകള്‍ 2021 ജനുവരി 4-ന് നടക്കും.

7. സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം 2019 അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ നവംബര്‍ 2019 പരീക്ഷകള്‍ 2021 ജനുവരി 7-ന് ആരംഭിക്കും.

8. കാലിക്കറ്റ് സര്‍വകലാശാല മൂന്നു വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ബയോളജി നവംബര്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 16, 17, 18 തീയതികളില്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്.-പി.ജി. 2013, 2014 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്സ് സപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും 2018, 2016 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്സല്‍ ഉലമ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്സല്‍ ഉലമ, എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസഫി, എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടേയും പ്രീവിയസ് എം.എ. ഇക്കണോമിക്സ് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കി

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്ക് കോവിഡ് കാലത്ത് എല്ലാ ജില്ലകളിലും ഉണ്ടായിരുന്ന അഡീഷണല്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി. കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതും, അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി, ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷകള്‍ക്ക് മാത്രമേ ഇനി മുതല്‍ അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകൂ.

അലോട്ട്മെന്റ്

2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനായി എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 11-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്.

\"\"

Follow us on

Related News