ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് എന്നീ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് ഈ വര്‍ഷം 7.65 ലക്ഷം രൂപ ഫീസായി മതിയെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 13 ന് ലഭിച്ച വിധി തങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന ഉത്തരവ് കോലഞ്ചേരി മെഡിക്കല്‍ കോളേജും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും നവംബര്‍ 17 ന് ഹൈക്കോടതിയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...