പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

Dec 5, 2020 at 7:05 pm

Follow us on

തിരുവനന്തപുരം : മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷനുകള്‍ നല്‍കാം. എം.ബി.ബി.എസ്., ബി.ഡി.എസ്., അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റും, ആയുര്‍വേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റും ഡിസംബര്‍ 10ന് വൈകീട്ട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

ആയുര്‍വേദ,ഹോമിയോ കോഴ്‌സുകളിലേക്കും പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി. മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. കോഴ്സിലേക്കും ഈ ഘട്ടത്തില്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ചെയ്യാം. സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കുന്നതല്ല.

\"\"

Follow us on

Related News