പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

Dec 5, 2020 at 7:05 pm

Follow us on

തിരുവനന്തപുരം : മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷനുകള്‍ നല്‍കാം. എം.ബി.ബി.എസ്., ബി.ഡി.എസ്., അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റും, ആയുര്‍വേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റും ഡിസംബര്‍ 10ന് വൈകീട്ട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

ആയുര്‍വേദ,ഹോമിയോ കോഴ്‌സുകളിലേക്കും പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി. മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. കോഴ്സിലേക്കും ഈ ഘട്ടത്തില്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ചെയ്യാം. സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കുന്നതല്ല.

\"\"

Follow us on

Related News