editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെണമെന്നു മുഖ്യമന്ത്രിസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽവിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽമെഡിക്കല്‍ പി.ജി സർവീസ് ക്വോട്ട പ്രവേശനം: അലോട്ട്‌മെന്റ് അടക്കമുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കിയത് അർധരാത്രിയിൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധി

ഇന്ന് ലോക ഭിന്നശേഷി ദിനം : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

Published on : December 03 - 2020 | 6:38 am

.

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനമായ ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ‘ഭിന്നശേഷിസൗഹൃദ സുസ്ഥിര കോവിഡാനന്തര ലോകം ‘ എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഇക്കൊല്ലത്തെ പ്രമേയം . ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ലോകമെമ്പാടും വിവിധ പരിപാടികളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്താനും കഴിവുകളെ തിരിച്ചറിയാനും സമൂഹത്തിൽ അവരുടെ പങ്കിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനാചരണത്തിന്റെ പ്രസക്തി. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ഇവരെല്ലാം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനു നൽകുന്നതിനുള്ള നിരവധി പരിപാടികൾക്കാണ് സമഗ്ര ശിക്ഷ നേതൃത്വം നൽകി വരുന്നത്. സമഗ്രശിക്ഷയുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 168 ബി ആർ സികളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രക്ഷിതാക്കൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ , അധ്യാപകർ, തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും പരിപാടികളുടെ അവതരണങ്ങൾ ബി ആർ സികളിൽ നടക്കുക. കലാപരിപാടികളിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ജില്ലാതല പരിപാടികളിൽ പങ്കെടുപ്പിയ്ക്കും. ഡിസംബർ മൂന്ന് മുതൽ ആരംഭിച്ചു അഞ്ചിന് സമാപിക്കുന്ന തരത്തിലാണ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. കലാപരിപാടികൾ ആദ്യ രണ്ട് ദിനങ്ങളിലും തുടർന്നുള്ള ദിനങ്ങളിൽ ഭിന്നശേഷി കുട്ടികളുടെ ഭവനങ്ങളിൽ അതാതു ബി ആർ സി കളിലെ സമഗ്ര ശിക്ഷയുടെ ചുമതലപ്പെട്ട പ്രവർത്തകർ സന്ദർശനം നടത്തുകയും സമ്മാനങ്ങളായി ഭാഷ്യകിറ്റുകളും , വസ്ത്രങ്ങളും ഒപ്പം പരിപാടിയിൽ പങ്കെടുത്തതിനുള്ള
ഉപഹാരങ്ങളും നൽകും.സംസ്ഥാനത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന ഭിന്നശേഷി ദിനാചരണ പരിപാടി പൂർണമായും തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുന്നതെന്നു സമഗ്ര ശിക്ഷ ,കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ അറിയിച്ചു.

0 Comments

Related News