പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

ഇന്ന് ലോക ഭിന്നശേഷി ദിനം : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

Dec 3, 2020 at 6:38 am

Follow us on

.

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനമായ ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. \’ഭിന്നശേഷിസൗഹൃദ സുസ്ഥിര കോവിഡാനന്തര ലോകം \’ എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഇക്കൊല്ലത്തെ പ്രമേയം . ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ലോകമെമ്പാടും വിവിധ പരിപാടികളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്താനും കഴിവുകളെ തിരിച്ചറിയാനും സമൂഹത്തിൽ അവരുടെ പങ്കിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനാചരണത്തിന്റെ പ്രസക്തി. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ഇവരെല്ലാം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനു നൽകുന്നതിനുള്ള നിരവധി പരിപാടികൾക്കാണ് സമഗ്ര ശിക്ഷ നേതൃത്വം നൽകി വരുന്നത്. സമഗ്രശിക്ഷയുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 168 ബി ആർ സികളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രക്ഷിതാക്കൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ , അധ്യാപകർ, തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും പരിപാടികളുടെ അവതരണങ്ങൾ ബി ആർ സികളിൽ നടക്കുക. കലാപരിപാടികളിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ജില്ലാതല പരിപാടികളിൽ പങ്കെടുപ്പിയ്ക്കും. ഡിസംബർ മൂന്ന് മുതൽ ആരംഭിച്ചു അഞ്ചിന് സമാപിക്കുന്ന തരത്തിലാണ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. കലാപരിപാടികൾ ആദ്യ രണ്ട് ദിനങ്ങളിലും തുടർന്നുള്ള ദിനങ്ങളിൽ ഭിന്നശേഷി കുട്ടികളുടെ ഭവനങ്ങളിൽ അതാതു ബി ആർ സി കളിലെ സമഗ്ര ശിക്ഷയുടെ ചുമതലപ്പെട്ട പ്രവർത്തകർ സന്ദർശനം നടത്തുകയും സമ്മാനങ്ങളായി ഭാഷ്യകിറ്റുകളും , വസ്ത്രങ്ങളും ഒപ്പം പരിപാടിയിൽ പങ്കെടുത്തതിനുള്ള
ഉപഹാരങ്ങളും നൽകും.സംസ്ഥാനത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന ഭിന്നശേഷി ദിനാചരണ പരിപാടി പൂർണമായും തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുന്നതെന്നു സമഗ്ര ശിക്ഷ ,കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ അറിയിച്ചു.

\"\"
\"\"

Follow us on

Related News