പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

Dec 3, 2020 at 8:30 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപേക്ഷ ക്ഷണിച്ചു

ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം അസോസിയേറ്റിനെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ ഏഴിനകം എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഈ തസ്തികയിലേക്ക് മുമ്പ് ക്ഷണിച്ച വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

1.യോഗ്യത

ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നൈപുണ്യവികസനം/അധ്യാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അധ്യാപന പരിചയം, നെറ്റ്, രാജ്യാന്തര അക്കാദമിക പരിചയം, പബ്ലിക്കേഷന്‍സ്, ഐ.ടി. നൈപുണ്യം എന്നിവ അഭികാമ്യം.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് എണ്‍വയോണ്‍മെന്റല്‍ സയന്‍സസിലെ എം.ഫില്‍ എണ്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സംവരണ സീറ്റൊഴിവുണ്ട്. ഒരൊഴിവാണുള്ളത്. യോഗ്യരായവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10നകം സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് 0481 2732120, 944757302 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ ഓണ്‍ലൈനായി ആരംഭിക്കും

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റര്‍സ്‌കൂള്‍ സെന്ററിലെയും ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നാളെ (ഡിസംബര്‍ 4) ആരംഭിക്കും. പ്രവേശന നടപടികള്‍ ഡിസംബര്‍ 31ന് അവസാനിക്കും.

ബി.വോക് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാം

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ പുതുതായി അനുവദിച്ച എയ്ഡഡ് നവീന ബിരുദ പ്രോഗ്രാമുകളിലേക്കും അണ്‍എയ്ഡഡ് ബി.വോക് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് ഡിസംബര്‍ ആറുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും അവസാന അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിച്ചവര്‍ക്കും പുതുതായി ഓപ്ഷന്‍ നല്‍കാം. റാങ്ക് പട്ടിക ഡിസംബര്‍ ഏഴിന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക പ്രകാരം കോളജുകളില്‍ ഡിസംബര്‍ 15 വരെ പ്രവേശനം നടക്കും. മെരിറ്റ് സീറ്റിലേക്ക് മെരിറ്റ്-സംവരണ തത്വങ്ങള്‍ പാലിച്ച് സര്‍വകലാശാല റാങ്ക് പട്ടികയില്‍നിന്ന് കോളജുകള്‍ നടത്തുന്ന അന്തിമ പ്രവേശന പ്രക്രിയയാണിത്. സ്‌പോട് അഡ്മിഷനല്ല. വിശദവിവരത്തിന് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുതുക്കിയ പരീക്ഷ തീയതി

നവംബര്‍ 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് നെറ്റ്വര്‍ക് ടെക്‌നോളജി(2018 അഡ്മിഷന്‍ റഗുലര്‍/2015 മുതല്‍ 2017 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ഡിസംബര്‍ 21ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെ നടക്കും. പരീക്ഷകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

സെനറ്റ് തെരഞ്ഞെടുപ്പ്

സര്‍വകലാശാല സെനറ്റിലെ സര്‍വകലാശാല അനധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിലവിലുള്ള ഒരൊഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സര്‍വകലാശാല ഓഫീസിലും വെബ്‌സൈറ്റിലും ലഭിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ഡിസംബര്‍ 21ന് മുമ്പ് വരണാധികാരിക്ക് നല്‍കണം.

\"\"

Follow us on

Related News