പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

Dec 2, 2020 at 8:35 pm

Follow us on

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല യു.ജി.സി- എച്ച്.ആര്‍.ഡി.സിക്ക് ഈ അധ്യയന വര്‍ഷത്തില്‍ അനുവദിച്ച നാല് ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്കും ടീച്ചര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 17 മുതല്‍ 19 വരെ നടത്തുന്ന മൂക്‌സ് ആന്‍ഡ് ഓപ്പണ്‍ എഡ്യുക്കേഷണല്‍ റിസോഴസസ് കോഴ്‌സിന് ഡിസംബര്‍ 11 വരെയും ഡിസംബര്‍ 21 മുതല്‍ 23 വരെ നടത്തുന്ന ജെന്‍ഡര്‍ സ്റ്റഡീസ് കോഴ്‌സിന് ഡിസംബര്‍ 16 വരെയും ഡിസംബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന ഹൂമന്‍ റൈറ്റ് ആന്‍ഡ് ആര്‍.ടി.ഐ ആക്ട് കോഴ്‌സിനും ജനുവരി 1 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ടീച്ചര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിനും ഡിസംബര്‍ 22 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമയം നീട്ടി
കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും, മൂന്നും വര്‍ഷ ബിരുദ, രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് പിഴയോട് കൂടി അടക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി.

ടൈംടേബിള്‍
29.12.2020, 08.01.2021 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഒന്നും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (നവംബര്‍ 2019) പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

2013 ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്‍ എം. സി. എ. (മേഴ്‌സി ചാന്‍സ്) ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ (ജനവരി 2019), രണ്ടും നാലും സെമസ്റ്റര്‍ (ജൂലൈ 2019) പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം/ ഫോട്ടോകോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 15.12.2020 ന് വൈകുന്നേരം 5 മണി വരെയും രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടേതിന് 16.12.2020 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://admission.kannuruniversity.ac.in/BED2020/Student/college/viewstudentRank_collegespot_final.php?fbclid=IwAR1DFrkDj0WNP_oWdA8PQTiF3eI4jUQQgV8cIZJKQETHRK2lXcANAjM-ezY എന്ന ലിങ്ക് വഴി റാങ്ക് ലിസ്റ്റ് അറിയാം.

\"\"

Follow us on

Related News