പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

Dec 1, 2020 at 10:29 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എം.എ.-ജെ.എം.സി. 2020 പ്രവേശനത്തിന് പി.എച്ച്. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ 4 നകം പഠനവകുപ്പില്‍ ഹാജരാക്കണം.

പ്രവേശനം

  1. എം.എസ്.സി. അപ്ലൈഡ് ജിയോളജി പ്രവേശനത്തിന് ഒരു എസ്.ടി. സീറ്റ് ഒഴിവുണ്ട്. എം.എസ്.സി. അപ്ലൈഡ് ജിയോളജി എന്‍ട്രസ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത എസ്.ടി. വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3-ന് 4.30 മണിക്കു മുമ്പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം.
  2. കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ഡിസംബര്‍ 3 മുതല്‍ 5 വരെ, രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവേശനം. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കീം സപ്ലിമെന്ററി റാങ്ക്ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുക. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

  1. കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.എം. 2020 പ്രവേശനത്തിന് ഒരു ഓപ്പണ്‍ സീറ്റും, ഇ.ടി.ബി.-2, മുസ്ലീം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി./എസ്.ടി-4 സീറ്റുകളും ഒഴിവുണ്ട്. എല്‍.എല്‍.എം. രണ്ട് വര്‍ഷ എന്‍ട്രന്‍സ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നിയമ പഠനവിഭാഗത്തില്‍ ഹാജരാകണം.
  2. എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക്. ലാറ്ററല്‍ എന്‍ട്രി കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ഡിസംബര്‍ 3 മുതല്‍ 4 വരെ, സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 8547105479, 9995999208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ബിരുദ പ്രവേശനം സ്പെഷ്യല്‍ അലോട്ട്മെന്റ്

2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തില്‍ എസ്.സി., എസ്.ടി. വിഭാഗത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തുന്നു. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വേക്കന്‍സികള്‍ക്കനുസരിച്ച് കോളേജ് ഓപ്ഷനുകള്‍ സ്റ്റുഡന്റ്സ് ലോഗിന്‍ വഴി ഡിസംബര്‍ 4 വരെ മാറ്റി നല്‍കാവുന്നതാണ്. സ്പെഷ്യല്‍ അലോട്ട്മെന്റ് ഡിസംബര്‍ 7-ന് പകല്‍ 12 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് ഡിസംബര്‍ 11-ന് വൈകീട്ട് 3 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്.

പരീക്ഷ

2007 സിലബസ്, അവസാന വര്‍ഷ അദീബേ ഫാസില്‍ ഉറുദു ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 29-ന് ആരംഭിക്കും. മാര്‍ച്ച് 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന, 2009 സ്‌കീം നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും, 2014 സ്‌കീം അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2021 ജനുവരി 6 മുതല്‍ ആരംഭിക്കും

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍ പരീക്ഷ, നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി ജൂണ്‍ 2020 റഗുലര്‍ പരീക്ഷ, മൂന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷ, നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍ പരീക്ഷ, മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ എന്നിവയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഡിസംബര്‍ 2 മുതല്‍ 16 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും

ഗ്രേഡ് ഷീറ്റ് കോളേജുകളില്‍ നിന്ന് കൈപ്പറ്റാം

കാലിക്കറ്റ് സര്‍വകലാശാല 2009, 2014 സ്‌കീം, നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് ഷീറ്റ് കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. മെക്കാനിക്കല്‍ ബ്രാഞ്ചിന്റെ പിന്നീട് അയക്കുന്നതാണ്. ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷകളുടെ ഗ്രേഡ് ഷീറ്റ് നവംബര്‍ 19-ന് കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407472 എന്ന നമ്പറില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News