കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ \’പിജി ക്യാപ് 2020\’ എന്ന ലിങ്ക് വഴി അലോട്ട്‌മെന്ററിയാം. ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലുവരെ അപേക്ഷകര്‍ക്ക് തിരുത്തലുകള്‍ വരുത്താനും ഓപ്ഷനുകള്‍ ചേര്‍ക്കാനും അവസരം ലഭിക്കും.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും അല്ലെങ്കില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും , ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ ഇന്‍കം ആന്റ് അസറ്റ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗക്കാര്‍ പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടുലക്ഷത്തില്‍ അധികമായി നല്‍കി സംവരണം ആവശ്യമില്ലെന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയോ ചെയ്യുക. എന്‍.സി.സി., എന്‍.എസ്.എസ്. വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്കിന് അപേക്ഷിക്കുന്നവര്‍ ബിരുദതലത്തിലെ സാക്ഷ്യപത്രമാണ് അപ് ലോഡ് ചെയ്യേണ്ടത്.
വിമുക്തഭടന്‍, ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം നല്‍കണം. കര, നാവിക, വ്യോമ സേനാവിഭാഗങ്ങളെ മാത്രമേ ഇതിനായി പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യു.ജി., പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം
2020-21 അധ്യയന വര്‍ഷത്തെ ബി.എ., ബി.കോം, എം.എ., എം.കോം, എം.എസ് സി. (മാത്തമാറ്റിക്‌സ്) എന്നീ കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ അപേക്ഷ നല്‍കാം.
- യു.ജി ഫുള്‍ കോഴ്‌സ്
യു.ജി. ഫുള്‍ കോഴ്‌സുകളില്‍ ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് സി.ബി.സി.എസ്. – എസ്.ഡി.ഇ. 2017 (മോഡല്‍ 1) സിലബസിലാണ് രജിസ്‌ട്രേഷന്‍.
2. യു.ജി നോണ്‍ ഫുള്‍ കോഴ്‌സ്
യു.ജി. നോണ്‍ ഫുള്‍ കോഴ്‌സുകളില്‍ രണ്ടുമുതല്‍ ആറുവരെ സെമസ്റ്ററുകളിലേക്കുള്ള റഗുലര്‍ ടു പ്രൈവറ്റ് സ്ട്രീം മാറ്റം, ബി.കോം. അഡീഷണല്‍ ഓപ്ഷണല്‍/ഇലക്ടീവ്, അഡീഷണല്‍ സെക്കന്റ് ലാംഗ്വേജ്/കോമണ്‍കോഴ്‌സ് രണ്ട്, അഡീഷണല്‍ ഡിഗ്രി, ഫാക്കല്‍റ്റി മാറ്റം, അഡീഷണല്‍ കോമണ്‍ കോഴ്‌സ് 1 & 2 എന്നീ വിഭാഗങ്ങളില്‍ സി.ബി.സി.എസ്.-എസ്.ഡി.ഇ. 2017 (മോഡല്‍ 1) സിലബസില്‍ വ്യവസ്ഥയ്ക്ക് വിധേയമായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കും.
3. പി.ജി ഫുള്‍ കോഴ്‌സ്
പിജി. കോഴ്‌സുകളില്‍ എം.എ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. മാത്തമാറ്റിക്‌സ്, എം.കോം. എന്നീ വിഷയങ്ങള്‍ക്ക് സി.എസ്.എസ്. -2019 (പ്രൈവറ്റ്) സിലബസിലാണ് രജിസ്‌ട്രേഷന്‍.
4. പി. ജി നോണ്‍ ഫുള്‍ കോഴ്‌സ്
പി.ജി. നോണ്‍ ഫുള്‍ കോഴ്‌സ് വിഭാഗത്തില്‍ രണ്ടുമുതല്‍ നാലു സെമസ്റ്റര്‍ വരെ സി.എസ്.എസ്. 2019 സിലബസില്‍ റഗുലര്‍ ടു പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്. ഫുള്‍ കോഴ്‌സ്, നോണ്‍ ഫുള്‍ കോഴ്‌സ് അപേക്ഷകള്‍ പിഴകൂടാതെ ഡിസംബര്‍ 21 വരെയും 1050 രൂപ പിഴയോടെ ഡിസംബര്‍ 22 മുതല്‍ 28 വരെയും 2100 രൂപ പിഴയോടെ ഡിസംബര്‍ 29 മുതല്‍ 31 വരെയും സ്വീകരിക്കും.
അപേക്ഷിക്കേണ്ട വിധം
യു.ജി., പി.ജി. ഫുള്‍ കോഴ്‌സ് രജിസ്‌ട്രേഷന് ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
യു.ജി., പി.ജി. നോണ്‍ ഫുള്‍ കോഴ്‌സ് രജിസ്‌ട്രേഷന് വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. www.epay.mgu.ac.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഫീസടച്ച് ഇ-രസീത് അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
ഫുള്‍ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നോണ്‍ ഫുള്‍ കോഴ്‌സുകളുടെ അപേക്ഷയും അനുബന്ധരേഖകളും അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഓഫ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍, മഹാത്മാഗാന്ധി സര്‍വകലാശാല, തപാല്‍ സെക്ഷന്‍, റൂം നമ്പര്‍ 49, പ്രിയദര്‍ശിനിഹില്‍സ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തില്‍ രജിസ്‌ട്രേഡ് പോസ്റ്റില്‍ അയയ്ക്കാം. കൂടാതെ സര്‍വകലാശാല ഫ്രണ്ട് ഓഫീസിലെ പ്രത്യേക ബോക്‌സില്‍ ഇടാം.
അപേക്ഷയിലെ തെറ്റുകള്‍ തിരുത്തേണ്ടവര്‍ 525 രൂപയുടെ ഇ-പേയ്‌മെന്റ് ഫീസ് രസീതും ആദ്യം സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും സഹിതം അപേക്ഷ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സെക്ഷനില്‍ നല്‍കണം. പിന്നീട് തിരുത്തലുകള്‍ അനുവദിക്കില്ല. അടച്ച ഫീസുകള്‍ തിരികെ ലഭിക്കില്ല.
യു.ജി.സി. – നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷ പരിശീലനം
മാനവിക വിഷയങ്ങള്‍ക്കുള്ള യു.ജി.സി.-നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷയുടെ ജനറല്‍ പേപ്പറിനുവേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന നമ്പറില്‍ ബന്ധപ്പെടുക.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എം.എസ്സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളില്‍ സീറ്റൊഴിവ്. എസ്.ടി. വിഭാഗത്തില്‍ ഓരോ സീറ്റ് വീതമാണ് ഒഴിവുള്ളത്. യോഗ്യരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11ന് ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിലെത്തണം.