തിരുവനന്തപുരം : ഇടതു സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നു. കേരളത്തെ മൂന്ന് വര്‍ഷം കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി കിഫ്ബി ഫണ്ട് ഉള്‍പ്പെടെ വിനിയോഗിക്കും. കോളജ് സര്‍വകലാശാല വികസന പദ്ധതികള്‍ നടപ്പാക്കും. ലാബുകള്‍, പുതിയ കെട്ടിടങ്ങള്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവക്ക് തുക മാറ്റി വെക്കും. നാക് അംഗീകാരം ലഭിക്കുന്നതിനായി കോളജുകളിലെ ഒരു വര്‍ഷകാലാവധിയിലുള്ള ഗെസ്റ്റ് അധ്യാപകനിയമനം മാറ്റി 5 വര്‍ഷ കാലാവധിയില്‍ നിയമനം നടത്തും. സ്വാശ്രയ കോളജ് അധ്യാപക നിയമനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും.. തൂടങ്ങീ ഒട്ടനവധി മാറ്റങ്ങളാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...