കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ഒഴിവുള്ള സിറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ്.സിയിലാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇ.ടി.ബി., റാങ്ക് 60 മുതല്‍ 90 വരേയുള്ള മുസ്ലീം വിഭാഗം, 56 മുതല്‍ 90 വരേയുള്ള ഒ.ബി.എച്ച് വിഭാഗം, 200 വരെ റാങ്കിലുള്‍പ്പെട്ട ഇ.ഡബ്ല്യു.എസ് വിഭാഗം എന്നിവര്‍ക്കാണ് അപേക്ഷിക്കാനാവുക.
നിയമനം
സോഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവരുടെ പേരുവിവരങ്ങളും, നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ – മെയില്‍ വഴി ഡിസംബര്‍ 3 നകം സമര്‍പ്പിക്കണം.