പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കന്‍സിയില്‍ നവംബര്‍ 30ന് പ്രവേശനം നടത്തും

Nov 27, 2020 at 9:17 pm

Follow us on

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നവംബര്‍ 30ന് രാവിലെ ഒന്‍പതിന് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കും.

അഡ്മിഷന്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള സ്‌കൂള്‍/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ രാവിലെ പത്തിനും 12നുമിടയില്‍ ഹാജരാകണം. വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുളള റിപ്പോര്‍ട്ടും, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയവയുടെ അസ്സല്‍ രേഖകളും ഫീസും ഹാജരാക്കണം. ഇത്തരത്തില്‍ ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ വേക്കന്‍സിക്ക് തുല്യമായ സീറ്റുകളില്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ അന്നേ ദിവസം 12നു ശേഷം ഉച്ചയ്ക്ക് ഒരു മണിക്കുളളില്‍ പ്രവേശനം നടത്തും.

\"\"

Follow us on

Related News