ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി നടത്തുന്ന ഗൈഡന്‍സ് ആന്‍ഡ് കാണ്‍സലിങ് ഡിപ്ലോമ പ്രോഗ്രാമാലേക്ക് അപേക്ഷിക്കാം. http://ncert.nic.in/dcgc.php എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 30 വരെ അപേക്ഷ നല്‍കാം. സര്‍വീസിലുള്ള അധ്യാപകര്‍, ടീച്ചര്‍ എജ്യുക്കേറ്റര്‍മാര്‍, സ്‌കൂള്‍ ഭരണാധികാരികള്‍, ഗൈഡന്‍സ് പരിശീലനം ലഭിക്കാത്തവര്‍ എന്നിവരെയൊക്കെ ഉദ്ദേശിച്ചുനടത്തുന്ന ഈ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. വിദൂരപഠനം, മുഖാമുഖപഠനം, ഇന്റേണ്‍ഷിപ്പ് എന്നീ രീതിയിലാകും പഠനം.
യോഗ്യത
ടീച്ചിങ് ഡിഗ്രിയുള്ള ഇന്‍-സര്‍വീസ് ടീച്ചര്‍മാര്‍, ടീച്ചിങ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഇപ്പോള്‍ ജോലിയില്‍ ഇല്ലാത്ത ബിരുദധാരികള്‍, സൈക്കോളജി, എജ്യുക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ചൈല്‍ഡ് ഡെവലപ്‌മെന്റ്, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവയിലൊന്നിലെ ബിരുദാനന്തര ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പ്രവേശനം
ഷില്ലോങ്, മൈസൂരു, ഭുവനേശ്വര്‍, ഭോപാല്‍, അജ്മിര്‍ എന്നീ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എജ്യുക്കേഷന്‍, ന്യൂഡല്‍ഹി എന്‍.സി.ഇ.ആര്‍.ടി. ഡി.ഇ.പി.എഫ്.ഇ എന്നീ കേന്ദ്രങ്ങളിലായി 50 പേര്‍ക്ക് വീതം പ്രവേശനം നല്‍കും.