പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും പ്രവേശനവും

Nov 25, 2020 at 8:58 pm

Follow us on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഡിസംബര്‍ 4 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഡിസംബര്‍ 8 നു മുന്‍പായി ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി എന്നിവയുടെ റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷയും, 2018 സ്‌കീം, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയും ഡിസംബര്‍ 4-ന് ആരംഭിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി., നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശനം

2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം നവംബര്‍ 30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓപ്പണ്‍ മെറിറ്റ് റാങ്ക് നമ്പര്‍ 51 മുതല്‍ 120 വരെയുള്ളവര്‍ രാവിലെ 11 മണിക്കും ഇ.ടി.ബി. 15 മുതല്‍ 34 വരെയും മുസ്ലീം 16 മുതല്‍ 35 വരേയും ഇ.ഡബ്ല്യു.എസ്. 11 മുതല്‍ 33 വരേയും എസ്.സി. 13 മുതല്‍ 21 വരേയും റാങ്കിലുള്ളവര്‍ പകല്‍ 2 മണിക്കും പഠന വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഗ്രേഡ് കാര്‍ഡ് വിതരണം

2020 മാര്‍ച്ച് മാസത്തില്‍ നടത്തിയ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടേയും അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2019, അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) പരീക്ഷ ഏപ്രില്‍ 2019 എന്നിവയുടേയും ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഗ്രേഡ് കാര്‍ഡുകള്‍ ലഭിക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) ഏപ്രില്‍ 2019 പരീക്ഷയുടെ പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി ഡിസംബര്‍ 9 വരെ അപേക്ഷ നല്‍കാം.

ഒഴിവുകള്‍

വുമണ്‍സ് സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍സ് സ്റ്റഡീസിന് എസ്.ടി., പി.എച്ച്. വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 27-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വിഭാഗത്തില്‍ ഹാജരാകണം.

\"\"

Follow us on

Related News