പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

Nov 24, 2020 at 8:03 pm

Follow us on

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 2020 നവംബർ 25 മുതൽ നവംബർ 27ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് നോൺ ജോയിനിങ് ആയവർക്കും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ 2020 നവംബർ 25 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News