അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു

ബംഗളുരു : അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു. ഡിസംബര്‍ 27 നുള്ളില്‍ www.azimpremjiuniversity.edu.in/ug എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബിഎസ് സി ഫിസിക്സ്/ ബയോളജി/ മാത്തമാറ്റിക്സ്, ബിഎ എക്കണോമിക്സ്/ ഇംഗ്ലീഷ്/ ഫിലോസഫി/ഹിസ്റ്ററി ( മൂന്നു വര്‍ഷ പ്രോഗ്രാമുകള്‍) ബിഎസ് സി. ബിഎഡ് ഇരട്ട ഡിഗ്രി പ്രോഗ്രാം (നാല് വര്‍ഷ പ്രോഗ്രാമുകള്‍) , തുടങ്ങിയവയിലേക്കാണ് ബിരുദ പ്രവേശനം.
നേരത്തേയുള്ള പ്രവേശനം, റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ക്ലാസുകള്‍ 2021 ഓഗസ്റ്റില്‍ ആരംഭിക്കും.

Share this post

scroll to top