പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പത്താംക്ലാസ്സ് പാസായോ? കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം

Nov 18, 2020 at 7:09 pm

Follow us on

ന്യൂഡല്‍ഹി : കോസ്റ്റ്ഗാര്‍ഡ് നാവിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എന്‍ട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50 ഒഴിവുകളാണുള്ളത്, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 7 വരെ അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കാണ് അവസരം. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുകയില്ല. അപേക്ഷിക്കാനായി www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് കാണുക. ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുക്ക്, സ്റ്റുവാര്‍ഡ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. 2021 ജനുവരിയില്‍ കൊച്ചിയില്‍ വെച്ച് പരീക്ഷ നടക്കും.

എഴുത്തുപരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് ശാരീരികക്ഷമത പരീക്ഷയുണ്ടാവും. ഏഴുമിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട് അപ്‌സ്, 10 പുഷ് അപ് എടുക്കുവാന്‍ സാധിക്കുന്നവരായിരിക്കണം. തുടര്‍ന്ന് വൈദ്യ പരിശോധനയും നടക്കും. 157 സെ.മീ ഉയരം, മിനിമം നെഞ്ചളവ് (5 സെ.മീ. വികാസം ഉണ്ടായിരിക്കണം),
പ്രായത്തിനും വയസ്സിനും അനുയോജ്യമായ ഉയരം, സാധാരണ കേള്‍വിശേഷി, വിഷ്വല്‍ സ്റ്റാന്‍ഡേഡ് 6/36. മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കുമ്പോള്‍ പല്ലും ചെവിയും ശുചിയായിരിക്കണം.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്സ്, ജനറല്‍ സയന്‍സ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ് (കറന്റ് അഫയേഴ്‌സ് ആന്‍ഡ് ജനറല്‍ നോളജ്), റീസണിങ് (വെര്‍ബല്‍ ആന്‍ഡ് നോ വെര്‍ബല്‍) എന്നിവയാണ് സിലബസ്.

\"\"
\"\"

Follow us on

Related News