തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. ഐ.എം.ജി നൽകുന്ന പ്രത്യേക ഓൺലൈൻ പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും. അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ, താൽപര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി ഐ.എം.ജിയുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കണം. മുൻപ് ഈ പരിശീലനത്തിൽ പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം മുൻപ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടില്ലാ എന്നും ഡിപ്പാർട്ടുമെന്റൽ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം.
നാമനിർദ്ദേശം ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന മേൽവിലാസത്തിലോ, imgtvpm@gmail.com എന്ന മെയിലിലോ അയക്കണം.
നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്. ഇതു സംബന്ധിച്ച വിവരം www.img.kerala.gov.in ൽ ലഭിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...