തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാരാ മെഡിക്കൽ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ, ജനുവരി മാസങ്ങളിലായി തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ സർക്കാർ ആയുർവേദ കോളജുകളിൽ നടക്കും. ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിംഗ് എന്നീ വിഷയങ്ങൾക്കൊന്നിന് 110 രൂപയാണ് അപേക്ഷാ ഫീസ്. ഈ മാസം 23 വരെ ഫൈനില്ലാതെയും, 30 വരെ 25 രൂപ ഫൈനോടുകൂടിയും ഫീസടയ്ക്കാം. അപേക്ഷാഫീസ് \’0210-03-101-98 Exam fees and other fees\’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷകൾ വിദ്യാർത്ഥികൾ കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷാഫോറത്തിനും പരീക്ഷാ ടൈം ടേബിളുകൾക്കുമായി www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...