തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ റദ്ധാക്കി. ഈ മാസം 16മുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനമാണ് തമിഴ്നാട് ഹൈകോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ 9മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും നവംബർ 16മുതൽ തുറക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും സ്കൂൾ വേഗത്തിൽ തുറക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയുമായിരുന്നു. ഡിസംബർ കഴിഞ്ഞു സ്കൂളുകൾ തുറന്നാൽ പോരെ എന്ന് ഇന്നലെ ഹൈകോടതി ചോദിച്ചിരുന്നു ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പിൻവലിച്ചത്. അവസാന വർഷ പിജി വിദ്യാർഥികൾക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാർഥികൾക്കുമായി കോളജുകളും സർവകലാശാലകളും ഡിസംബർ ആദ്യത്തിൽ തുറക്കാനും തീരുമാനമായി. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ കോവിഡ് ജാഗ്രതാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...