തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കേണ്ടെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. പുതുതായി ലിസ്റ്റിൽ ചേർത്ത കോളജുകളിലേക്കും ഓപ്ഷനുകൾ നൽകാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഇവരെ തുടർന്നുള്ള അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ട. വിശദ വിവരങ്ങൾക്ക്: 04712560363, 364.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...