editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുകെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിനുള്ള താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുഅഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽ

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം: പരീക്ഷാ കേന്ദ്രത്തിനും മാറ്റം

Published on : November 10 - 2020 | 4:36 pm

ബി.പി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (ഏപ്രില്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 13, 16 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഏപ്രില്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 16 മുതല്‍ ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (നവംബര്‍ 2019) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. (ഏപ്രില്‍ 2020) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.

പരീക്ഷ മാറ്റി വെച്ചു

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളില്‍ നവംബര്‍ 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പിജി (2016 പ്രവേശനം) എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.സി.ജെ., എം.ടി.എ., (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) (ഏപ്രില്‍ 2020) പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എ. അഫ്‌സലല്‍ ഉലമ, ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ (സി.യു.സി.ബി.സി.എസ്.എസ്.) (ഏപ്രില്‍ 2020) പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ (2018 പ്രവേശനം) എസ്. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും (2015, 16, 17 പ്രവേശനം) പി.,ക്യു., ആര്‍. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്റി സ്‌കൂളിലും അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2020) പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പരീക്ഷാ കേന്ദ്രമില്ല.

ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ ബി.കോം ഓണേഴ്‌സ് കോഴ്‌സിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടുക.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

0 Comments

Related News