എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് ഓൺലൈൻ ഇന്റര്‍വ്യൂ
നവംബര്‍ 10ന് രാവിലെ 11 മണിക്ക് നടക്കും. വിശദവിവരങ്ങള്‍ക്ക് education.uoc. ac.in., ഫോൺ: 0494 2407251
എം.എസ്.സി. പ്രവേശനം
ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. പ്രവേശനത്തിന് അലോട്ട്‌മെന്റ് മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് നവംബര്‍ 11, 12, 13 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്
കൊമേഴ്‌സ്, എക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഡിസംബര്‍ 4 മുതല്‍ 17 വരെ നടത്തുന്ന ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 21 വരെ യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0494 2407351 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ബിരുദ പരീക്ഷകള്‍ക്ക് തലശേരി ബ്രണ്ണന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.