പോസ്റ്റ് ബേസിക് ബി.എസ്.‌സി നഴ്‌സിങ് പ്രവേശനം: പ്രാഥമിക പരിശോധനാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-21 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ 16ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ശേഷം വരുന്ന അവകാശവാദങ്ങൾ നൽകാൻ സാധിക്കുകയില്ല. ആവശ്യപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രാഥമിക പരിശോധനാ വിവരങ്ങൾക്കും രേഖകൾ ഹാജരാക്കുന്നതിനുമായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top