പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആകെ ഉണ്ടായിരുന്ന 13,058 വേക്കൻസികളിലേക്ക് 36,354 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ടാം സപ്ലിമെന്ററി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് മുതൽ നാളെ വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. വിദ്യാർത്ഥികൾക്ക് അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിൽ ലഭിക്കും.

Share this post

scroll to top