ബി.എസ്.‌സി നഴ്സിങ് പ്രവേശനം: ഫീസ് അടക്കാൻ നാളെ വരെ സമയം

തിരുവനന്തപുരം: ബി.എസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവരിൽ ഫീസ് അടയ്ക്കാൻ നവംബർ 10വരെ സമയം അനുവദിച്ചു. ഫീസ് അടയ്ക്കാൻ വിട്ടുപോയവർക്കും ഓൺലൈൻ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവർക്കുമാണ് അവസരം. കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ചലാൻ വഴി ഫീസ് അടയ്ക്കാം. പുതിയതായി കോളജ് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളജുകളിലേക്ക് ഓപ്ഷനുകൾ നവംബർ 11 രാവിലെ 10 വരെ നൽകാം. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, www.lbscentre.kerala.gov.in

Share this post

scroll to top