ന്യൂഡൽഹി: എൽ.ഡി ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്ക് നിയമനം സാധ്യമാകുന്ന 2020-ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷാ വിജ്ഞാപനം സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) പ്രസിദ്ധീകരിച്ചു.
18നും 27നും ഇടയിൽ പ്രായമുള്ള പ്ലസ്ടു പാസ്സായവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും. ഡിസംബർ 17 വരെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി ഫീസടയ്ക്കാൻ സൗകര്യമുണ്ട്. ചലാൻ വഴി ഡിസംബർ 19 വരെ ഫീസടയ്ക്കാം. ഏപ്രിൽ 12 മുതൽ 27 വരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: ssc.nic.in