പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പോളിടെക്‌നിക് കോളജ്: യോഗ്യതയില്ലാവരെ വകുപ്പ് മേധാവി നിയമിച്ചെന്ന് പരാതി

Nov 6, 2020 at 2:02 pm

Follow us on

തിരുവനന്തപുരം: ഗവൺമെന്റ് പോളിടെക്നിക്ക് കോളജിൽ
യോഗ്യതയില്ലാത്തവരെ വകുപ്പ് മേധാവിയായി നിയമിച്ചതായി പരാതി. വകുപ്പ് മേധാവിക്ക് എം.ടെക് യോഗ്യത വേണമെന്നിരിക്കെ ബി.ടെക് യോഗ്യതയുള്ളവരെ നിയമിച്ചു എന്നാണ് പരാതി. നേരത്തെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു അധ്യാപകരെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ടെക്സ്‌റ്റൈല്‍ ടെക്നോളജി വിഭാഗത്തിൽ വിവാദ നിയമനം.

\"\"

ടെക്സ്റ്റൈൽ ടെക്നോളജിയിൽ കേരളത്തിൽ എം.ടെക്. കോഴ്സ് ഇല്ലാത്തതിനാലാണ് ബി.ടെക്. യോഗ്യതയുള്ള ആളെ വകുപ്പുമേധാവിയായി നിയമിക്കുന്നതെന്നാണ് എന്നാണ് പോളിടെക്‌നിക് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ
എ.ഐ.സി.ടി.ഇ. യോഗ്യതയുള്ളവർക്കുമാത്രമേ പുതുക്കിയ ശമ്പള സ്കെയിൽ നൽകാവൂ എന്നും, യോഗ്യതയുള്ളവർ ഇല്ലെങ്കിൽ വകുപ്പുമേധാവി സ്ഥാനത്തേക്ക് നേരിട്ട് നിയമനം നടത്തണമെന്നും എ.ഐ.സി.ടി.ഇ. വ്യക്തമാക്കിയിട്ടുണ്ട്. അതേഅസമയം ഗവൺമെന്റ് പോളിടെക്‌നിക്കുകളിലെ അനധികൃത നിയമനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

\"\"

Follow us on

Related News