തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് സെക്രട്ടേറിയല്‍ പ്രാക്ടീസ് പി.ജി( 2018 പ്രവേശനം), ഡിപ്ലോമ (മാര്‍ച്ച് 2019) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം. ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (ഏപ്രില്‍ 2020)റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 23 മുതല്‍ ആരംഭിക്കും.
സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവാ-വോസീ, സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം, തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എം.ബി.എ. സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ നവംബര്‍ 16-ന് ആരംഭിക്കും.
ഒക്‌ടോബര്‍ 27, 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച, ( 2012 മുതല്‍ പ്രവേശനം, 2011 സ്‌കീം ഒമ്പതാം സെമസ്റ്റര്‍) ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്, അഞ്ചാം സെമസ്റ്റര്‍ (2015 സ്‌കീം) മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (ഏപ്രില്‍ 2020) റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍, നവംബര്‍ 18, 20, 23 തീയതികളില്‍ നടക്കും.