കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എംഎ അറബിക് (വിദൂര വിദ്യാഭ്യാസം 2007 സിലബസ്) റഗുലര്‍/സപ്ലിമെന്ററി മെയ് 2019 പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റീവാല്യുവേഷൻ/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി അപേക്ഷകള്‍ 17ന് മുമ്പ് സമര്‍പ്പിക്കണം.

നാലാം സെമസ്റ്റര്‍ ബിവോക് (ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം, സോഫ്റ്റ് വെയര്‍ ടെക്‌നോളജി ഏപ്രില്‍-2019 പരീക്ഷയുടെ റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിച്ചു. മാറ്റങ്ങള്‍ വരുത്തുന്നതിന് ഒറിജിനല്‍ മാര്‍ക്ക്‌ലിസ്റ്റുകള്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി ജൂണ്‍ 19
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബിടെക് ( പ്രിന്റിങ് ടെക്‌നോളജി) (2014സ്‌കീം)ഏപ്രില്‍-2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീവാല്യുവേഷൻ അപേക്ഷകള്‍ ഡിസംബര്‍ നാലിനകം സമര്‍പ്പിക്കണം.

പുതുക്കിയ പരീക്ഷാ തിയതി

ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കേണ്ടിയിരുന്ന മാറ്റിവെച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി പ്രിന്റിങ് ടെക്‌നോളജി (വിദൂരവിദ്യാഭ്യാസം , 2014 പ്രവേശനം ) റഗുലര്‍- പരീക്ഷകള്‍( നവംബര്‍ 2017) നവംബര്‍10 മുതല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നടക്കും.

Share this post

scroll to top