പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

Nov 4, 2020 at 4:02 pm

Follow us on

തിരുവനന്തപുരം: നാടിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിർമിച്ച 46 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം ഇത്രയധികം സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ച അനുഭവം മുൻപ് ഒരുകാലത്തും ഉണ്ടായിട്ടില്ല. മുൻപൊന്നും സങ്കൽപ്പിക്കാൻ കഴിയാത്തതാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 124 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നിരുന്നതായും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന വലിയ കുതിച്ചു ചാട്ടത്തിന്റെ തെളിവുകളാണ് പുതിയ കെട്ടിടങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ അധ്യക്ഷനായി. ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് മന്ത്രിമാരായ പി. തിലോത്തമൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ് സുനികുമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് 46 വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ ഒരുങ്ങിയത്. കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ 6 സ്കൂൾ കെട്ടിടങ്ങളും, 3 കോടി ധനസഹായത്തോടെ പുതിയ 6 സ്കൂളുകളും നബാർഡ്, സമഗ്ര ശിക്ഷാകേരളം, പ്ലാൻ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് മറ്റു 34 സ്കൂളുകൾക്കുള്ള കെട്ടിടങ്ങളും l ഒരുക്കിയത്. പുതുതായി 79 സ്കൂൾക്ക് കെട്ടിടങ്ങളുടെ നിർമിക്കുണ്ട്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ് റൂമുകൾ ഇതിനോടകം ഹൈടെക് ആയിക്കഴിഞ്ഞു.

\"\"

Follow us on

Related News