പി.എസ്.സി റാങ്ക് ലിസ്റ്റ്: നിയമസഭാ സമിതി യോഗം 6 ന്

തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ നിയമനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആറിന് യോഗം ചേരും. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് മീറ്റിങ് നടത്തുക. രാവിലെ 10.30 മുതൽ നിയമസഭാ സമുച്ചയത്തിലാണ് യോഗം ചേരുക.

Share this post

scroll to top