പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

രാജ്യത്ത് സ്കൂളുകൾ ഈ മാസം തുറക്കാൻ പാടില്ലെന്ന പ്രചരണം വ്യാജമെന്ന് പിഐബി

Nov 1, 2020 at 6:42 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് ഈ മാസം സ്കൂൾ തുറക്കാൻ കഴിയില്ലെന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ [പിഐബി]. സ്കൂൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഉത്തരവുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

\"\"

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പി.ഐ.ബി വിശദീകരണം നൽകിയത്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. സ്കൂളുകൾ തുറക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കാറിന്റെ സെപ്റ്റംബറിൽ പുറത്തിറക്കിയ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ അറിയിച്ചു.

\"\"

Follow us on

Related News