ന്യൂനപക്ഷവിഭാഗം പെൺകുട്ടികൾക്ക് ബീഗം ഹസ്റത്ത് കേന്ദ്ര സ്കോളർഷിപ്പ്

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ)പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ്. അപേക്ഷാർഥികൾ മുൻക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്. 9, 10 ക്ലാസിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസിലെ പഠനത്തിന് 6000 രൂപ വീതവുമാണ് സ്കോളർഷിപ്പ്.
അപേക്ഷ, അനുബന്ധരേഖകൾ എന്നിവ ഒക്ടോബർ 31-നകം www.maef.nic.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.

Share this post

scroll to top