പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

JEE പരീക്ഷയിൽ ആൾമാറാട്ടം:ഒന്നാം റാങ്കുകാരൻ ഉൾപ്പടെ 5പേർ അറസ്റ്റിൽ

Oct 29, 2020 at 7:53 am

Follow us on

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി അടക്കം 5 പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേരെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ജെഇഇ പ്രവേശന പരീക്ഷയിൽ അസമിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി പകരക്കാരനെ വച്ചാണ് പരീക്ഷ എഴുതിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രവേശന പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് ഈ വിദ്യാർത്ഥി അസമിൽ ഒന്നാമതെത്തിയത്.

\"\"


വിദ്യാർത്ഥിയുടെ പിതാവിന് പുറമെ പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ 3 പേരും അറസ്റ്റിലായി.
പരീക്ഷയിൽ റാങ്ക് നേടാൻ കൃത്രിമം കാണിച്ചതായി വ്യക്തമാകുന്ന ഫോൺകോൾ റെക്കോഡുകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ചിലർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്ററുൾപ്പെടെയുള്ള ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തി.

\"\"

Follow us on

Related News