പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഡയറി എക്സ്റ്റൻഷൻ ഓഫീസർ: ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക നിയമനം

Oct 29, 2020 at 2:03 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷാർത്ഥികൾക്ക് 41 വയസ്സ് കവിയാൻ പാടില്ല. താല്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

\"\"

Follow us on

Related News