
ന്യൂഡൽഹി: ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് iimcat.ac.in ൽ അഡ്‌മിറ്റ്‌കാർഡ് ഡൗൺലോഡ് ചെയ്യാം. നവംബർ 29 ന് നടക്കുന്ന പരീക്ഷയ്ക്ക് 2.27 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ രണ്ടു മണിക്കൂറായി കുറച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
