
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cap.mgu.ac.in എന്ന ക്യാപ് വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്കും ഏകജാലകം വഴി അപേക്ഷിച്ചശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്ക്കൊപ്പം നൽകണം. ഭിന്നശേഷി, സ്പോർട്സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം.
