പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കേരള സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം ആരംഭിച്ചു

Oct 27, 2020 at 5:13 pm

Follow us on

\"\"

തിരുവനന്തപുരം: കേരള സർവകലാശാലയുടെ 2020-21 അദ്ധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തര വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബി.ബി.എ. എന്നീ ബിരുദ പ്രോഗ്രാമുകൾക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡമിനിസ്ട്രേഷൻ, കൊമേഴ്‌സ്, എം.ബി.എ, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർവലാശല നടത്തുന്ന റഗുലർ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുള്ളത്‌. അപേക്ഷകൾ ഓൺൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഫീസ് അടയ്ക്കാനും ഓൺലൈൻ സൗകര്യമുണ്ട്. യു.ജി. പ്രോഗ്രാമുകൾക്ക് ഒക്ടോബർ 31 ഉം പി.ജി. പ്രോഗ്രാമുകൾക്ക് നവംബർ 18 മാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
യു.ജി. /പി.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ രജിസ്ട്രേഡ്‌ / സ്പീഡ്‌പോസ്റ്റ് മുഖേന യഥാക്രമം നവംബർ അഞ്ച്, നവംബർ 23 തിയതികൾക്ക്‌ മുൻപ് കിട്ടിയിരിക്കണം.
വിശദവിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദശിക്കുക.
വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യു.ജി.സി അനുമതി നൽകിയ കേരളത്തിലെ ഏക സർവകലാശാലയാണ് കേരള സർവ്വകലാശാല.

\"\"

Follow us on

Related News