തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2019-2020 വർഷത്തെ ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ക്‌ളിംഗ്, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ യോഗ്യത നേടിയിട്ടുള്ള കായിക താരങ്ങൾക്കാണ് അപേക്ഷിക്കാൻ അവസരം. ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. 14 മുതൽ 20 വയസ്സുവരെ പ്രായപരിധിയിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന 11 കായികതാരങ്ങൾക്ക് പ്രതിമാസം 10,000 രൂപ ലഭിക്കും. അപേക്ഷകർ കായികനേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നവംബർ 10ന് മുൻപ് അപേക്ഷക്കൾ സമർപ്പിക്കണം.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...