തിരുവനന്തപുരം: അറിവിന്റെ ആരംഭം വിദ്യാരംഭം. വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുക ഇക്കുറി വീടുകളിൽ. ശനിയാഴ്ച മഹാനവമി നാളിൽ പൂജയ്ക്കുവച്ച ആയുധങ്ങളും പുസ്തകങ്ങളും ഇന്ന് പൂജയ്ക്ക് ശേഷം പുറത്തെടുക്കും. പിന്നീടാണ് എഴുത്തിനിരുത്തല്‍ ചടങ്ങ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇക്കുറി വീടുകളിൽ മാത്രമായി ആഘോഷങ്ങൾ ഒതുങ്ങും. ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആയിരങ്ങൾ ഒഴുകിയെത്തുന്ന തുഞ്ചൻപറമ്പിൽ ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...