നുവാൽസിൽ വിവിധ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി : നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ( നുവാൽസ് ) ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ ലോ ആൻഡ് എത്തിക്സ് , സൈബർ ലോ , ബാങ്കിങ് ലോ , ഇൻഷുറൻസ് ലോ എന്നീ ഏകവർഷ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. നവംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.കോവിഡ് പശ്ചാത്തലത്തിൽ ശനി, ഞായർ ഉൾപ്പടെയുള്ള അവധിദിവസങ്ങളിൽ ഓൺലൈനായാണ് ക്ലാസുകൾ.
കൂടുതൽ വിവരങ്ങൾക്ക് www.nuals.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം

Share this post

scroll to top