പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

ബി.എഡ് കോഴ്‌സ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

Oct 23, 2020 at 8:18 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത ബി.എഡ് സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ പ്രിൻസിപ്പൽ ഗവൺമെന്റ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേക്ഷ നൽകണം. ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്‌പെക്ടസിലുളള നിബന്ധനകൾ സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്/സബ്ബ് ഡിസ്ട്രിക്ട് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. സ്‌പോർട്‌സ് നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷ യോടൊപ്പം നൽകണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

\"\"

Follow us on

Related News