പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കോവിഡ് 19: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് നീട്ടി

Oct 22, 2020 at 7:44 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളാണ് നീട്ടിയത്. പരീക്ഷകൾ 2021 ഫെബ്രുവരിയിൽ നടത്തും. കോവിഡ് വ്യാപനത്തെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷകൾക്ക് ഓരോഘട്ടത്തിലും 2000 ഓളം പരീക്ഷാകേന്ദ്രങ്ങൾ വേണ്ടിവരും. എന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതും, പൊതുഗതാഗത സംവിധാനങ്ങൾ പൂർവസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതുമാണ് പരീക്ഷ മാറ്റിവെക്കാൻ കാരണമെന്നും പി.എസ്.സി വ്യക്തമാക്കി. അതേസമയം യു.പി.എസ്.എ, എൽ.പി.എസ്.എ പരീക്ഷകൾ നവംബർ 7, 24 തീയതികളിൽ വിവിധ ജില്ലകളിൽ നടക്കും.

\"\"

Follow us on

Related News