പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം; എസ്.സി, എസ്.ടി. സ്പെഷൽ അലോട്ട്മെന്റിന് ഒക്ടോബർ 23 വരെ അപേക്ഷിക്കാം

Oct 22, 2020 at 8:00 pm

Follow us on

\"\"

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക അലോട്ട്മെന്റ്. ഒക്ടോബർ 23 വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ വിഭാഗം എസ്.സി./എസ്.ടി. അപേക്ഷകർക്കായി രണ്ടാം പ്രത്യേക അലോട്ട്മെന്റും നടത്തും. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ \’അക്കൗണ്ട് ക്രിയേഷൻ\’ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയിലെ തെറ്റുകളും തിരുത്താം. എസ്.സി./എസ്.ടി.യിലെ മറ്റു വിഭാഗക്കാർക്ക് പുതുതായി ഫീസടച്ച് പ്രത്യേക അലോട്ട്മെന്റിൽ പങ്കെടുക്കാം. പ്രത്യേക അലോട്ട്മെന്റിൽ പങ്കെടുക്കുന്നവരെല്ലാം പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ 28ന് പ്രത്യേക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ്, സ്പോർട്സ്, കൾച്ചറൽ, പി.ഡി. ക്വാട്ടയിലേക്ക് സ്ഥിരപ്രവേശനം നേടിയ എസ്.സി., എസ്.ടി. വിഭാഗക്കാർ പ്രത്യേക അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷൻ നൽകി അലോട്ട്മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും മാറണം.

\"\"

Follow us on

Related News