പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ അധ്യയന അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org ലൂടെ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും അലോട്ട്‌മെന്റും പരിശോധിക്കാം. ഓപ്ഷനുകളിൽ മാറ്റം വരുത്തന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 24ന് വൈകിട്ട് അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.

Share this post

scroll to top