കോട്ടയം: എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് – 2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ)/ എം.എൽ.ഐ.എസ്.സി. (2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്മെന്റ് മാത്രം), 2019 ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളജുകളും ഡിപ്പാർട്ട്മെന്റും) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ- 2015 സ്കീം) പരീക്ഷകൾ നവംബർ 12 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷകൾ നവംബർ നാലുമുതൽ ആരംഭിക്കും.
പുതുക്കിയ പരീക്ഷ തീയതി
2020 ജൂലൈ എട്ട്, 10, 13, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച്, 10, 12 തീയതികളിൽ നടക്കും.
പരീക്ഷഫലം
2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റഗുലർ) എം.എസ് സി. കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.