പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കുന്നു: കോവിഡ് ബാധിതര്‍ക്ക് പിന്നീട് അവസരം

Oct 21, 2020 at 2:39 pm

Follow us on

\"\"

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്തംഭിച്ച കാലിക്കറ്റ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും പരീക്ഷ നടക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ എഴുതാൻ അനുവാദമില്ല. ഇവർക്ക് പിന്നീട് അവസരം നൽകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിദ്യാർഥികളുടെ ആവശ്യമുയരുന്നുണ്ടങ്കിലും പരീക്ഷകളിൽ മാറ്റമില്ലെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയ്ക്കു കീഴിലുള്ള 275 ആർട്സ് ആൻഡ് സയൻസ് കോളജുകളിലാണ് നാളെ മുതൽ പരീക്ഷ പുനരാരംഭിക്കുന്നത്.
ഡിഗ്രിമുതൽ ബുരുദാനന്തര ബിരുദംവരെയുള്ള പരീക്ഷകളാണ് നാളെ ആരംഭിക്കുക. വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് സർവകലാശാലയുടെ നിർദേശമുണ്ട്. റഗുലർ വിദ്യാർഥികൾക്കു പുറമേ വിദൂരവിദ്യാഭ്യാസ സമ്പ്രദായ പ്രകാരം രജിസ്റ്റർ ചെയ്തവർക്കും പരീക്ഷ ആരംഭിക്കും.
ഹോട്സ്‌പോർട്, കണ്ടെയ്ൻമെന്റ് സോണ്‍ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക സ്ഥലസൗകര്യമൊരുക്കണമെന്ന് നിർദേശമുണ്ട്.

ഹാള്‍ ടിക്കറ്റ്
പരീക്ഷാ ഹാൾടിക്കറ്റിൽ ഫോട്ടോ അറ്റസ്റ്റ് ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും വീണ്ടും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. എം.ഇ.ടി. നാദാപുരം കേന്ദ്രമായി അപേക്ഷിച്ചവര്‍ നാദാപുരം ടി.ഐ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ അപേക്ഷിച്ചവര്‍ ആര്‍.ഇ.സി. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാത്തമംഗലത്തുമാണ് പരീക്ഷയെഴുതേണ്ടത്.


\"\"

Follow us on

Related News